KNANAYA AD 345
KNANAYA AD 345
കേരളത്തിലെ ഒരു ക്രിസ്തീയ സമുദായമാണ് ക്നാനായർ. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിൽ ക്നായിതോമായുടെ നേതൃത്വത്തിൽ പേർഷ്യൻ സാമ്രാജ്യത്തിലെ കാനാ എന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവർ എന്നു ഇവരുടെ ഐതിഹ്യം പറയുന്നു. ഭാഷ പണ്ഡിതർ ക്നായി എന്ന വാക്കിന്റെ അർഥം തെറ്റായ അനുമാനം ആണെന്നും ക്നായിൽ എന്ന് പറഞ്ഞാൽ വ്യാപാരി എന്ന അർഥം ആണ് നില നിന്നത് എന്നും വാദിക്കുന്നു. ഹിപ്പോളിറ്റസിന്റെ എഴുതുകളിൽ അരാമ്യക്കാരനായ ഒരു തൊമ്മൻ വ്യാപാരി 400 പേർ അടങ്ങുന്ന 7 ഗോത്രത്തിൽ നിന്നുള്ള 72 ക്രിസ്‌തീയ കുടുംബങ്ങൾ എടെസ്സയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ടു എന്ന് രേഖപെടുത്തിയിട്ടു ഉണ്ട്.പോർച്ചുഗീസ് ചരിത്രകാരൻ ദിയഗോ ദോ ക്യൂഓട്ടോ ഇത് AD 811ൽ സംഭവിച്ചു എന്ന് തിടപെടത്തുന്നു.19താം നൂറ്റാണ്ടു വരെ ഇവർ വിവാഹം തങ്ങളുടെ സമുദായത്തിൽ നിന്നുള്ളിൽ മാത്രമേ നടത്തിയിരുന്നുള്ളു.
ചരിത്രം
എടെസ്സയിലെ നെസ്‌റ്റോറിയൻ ബാവായുടെ ദര്ശനപ്രകാരം ക്നായി തോമായൊടൊപ്പം പൊതുവർഷം 345-ൽ കൊടുങ്ങല്ലൂരെത്തിയ ക്രൈസ്തവസംഘത്തിന് ദേശാധികാരിയായിരുന്ന ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂരിൽ താമസിച്ച് വ്യാപാരം നടത്തുവാനുള്ള അനുവാദം നൽകി. ഇവർ കൊടുങ്ങല്ലൂരിൽ മഹാദേവർപട്ടണം സ്ഥാപിക്കുകയും അതിന്റെ തെക്കേ അറ്റത്തു താമസിക്കുകയും ചെയ്തു, പട്ടണത്തിന്റെ വടക്കേ ഭാഗത്തു ദേശാധികാരി സഹായത്തിനു കാരാരോട് കൂടെ നൽകിയ 17 പണിയാള സമുദായത്തിൽപെട്ടവർ താമസിച്ചു പൊന്നു. ഇവരെ പിന്നിട് സന്യാനാം ചെയ്തു ക്രിസ്തിയാനികൾ ആക്കി ക്നാനായ സമുദായത്തിൽ ചേർത്തു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചിരുന്ന ക്നാനായക്കാർ കാലക്രമത്തിൽ അവിടെ നിന്നും കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും കുടിയേറി. ജലമാർഗ്ഗം എത്തപ്പെടുവാൻ സാധിക്കുമായിരുന്ന ഉദയമ്പേരൂർ, കോട്ടയം, കല്ലിശ്ശേരി തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനപ്പെട്ട പ്രദേശങ്ങൾ. തെക്കുംഭാഗർ എന്നും ഈ സമുദായം അറിയപെടുന്നു, ഇത് തെക്കേ യെഹൂദയിൽ നിന്നുള്ള വംശപരന്വര സൂചിപ്പിക്കുന്നത് ആണ്. ഇവർ മാർ തോമാ നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ പൈതൃക ക്രിസ്ത്യാനികളുമായി പൊതുവെ സഹകരണത്തിലും സൗഹാർദ്ദത്തിലും കഴിഞ്ഞിരുന്നു.
ആചാരാനുഷ്ഠാനങ്ങൾ
വിശേഷാവസരങ്ങളിൽ പ്രത്യേകിച്ച് വിവാഹത്തോടനുബന്ധമായി ധാരാളം ആചാരാനുഷ്ഠാനങ്ങൾ ക്നാനായക്കാരുടെ ഇടയിൽ നിലവിലുണ്ട്. ഇവരെ മറ്റു ക്രിസ്ത്യാനി സമുദായങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതും ഇവ ആണ്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് മൈലാഞ്ചിയിടീൽ, ചന്തം ചാർത്തൽ, നെല്ലും നീരും കൊടുക്കൽ, വാഴൂപിടിത്തം, പാലും പഴവും കൊടുക്കൽ, കച്ച തഴുകൽ, അടച്ചു തുറ, എണ്ണ തേപ്പ് തുടങ്ങിയ കൗതുകകരമായ ചടങ്ങുകൾ ഒട്ടേറെയുണ്ട്.
Awesome
ReplyDeleteHi
ReplyDeleteGood
ReplyDelete